ഓളം 9

2010 സെപ്റ്റംബര്‍ 25 
ക്ലാസ്സ്‌ മുറിയില്‍ നിരന്തര വിലയിരുത്തലുമായി ബന്ധപ്പെട്ടു നടത്തിയ ട്രൈ ഔട്ട്‌ അനുഭവങ്ങള്‍ പങ്കു വെക്കുന്നതിനായി അധ്യാപക സമൂഹം ഒത്തു ചേര്‍ന്നു.തിരിച്ചറിവുകളുംപ്രയാസങ്ങളുംപങ്കുവെച്ചു.ആഅനുഭവങ്ങളിലൂടെ.


ഈ ബ്ലോഗിനൊപ്പം ചൂണ്ടു വിരലും പരിചയപ്പെടുത്തിയ പോര്‍ട്ട്‌ ഫോലിയോ മാതൃകകള്‍ സ്കൂളുകളില്‍ പ്രാവര്‍ത്തികമാക്കിതുടങ്ങിയിരിക്കുന്നു.ഇനിയും ധാരാളം രീതികള്‍ വികസിക്കണം. പുതിയ രീതികള്‍ അറിയിക്കുമല്ലോ 
ചൂണ്ടു വിരലില്‍ നിന്നും

എന്താണ് പോര്‍ട്ട്‌ ഫോളിയോ?
എന്താണ് പോര്‍ട്ട്‌ ഫോളിയോ ബാഗില്‍/ ഫയലില്‍ ഉള്‍പെടുത്തെണ്ടത് ?,
കൃത്യമായ ഉത്തരം ഇല്ല. എന്നാല്‍ ഉത്തരം ഉണ്ട് താനും. അത് എന്ത് ലക്‌ഷ്യം എന്നതിനെ ആശ്രയിച്ചിരിക്കും.
പല തരാം പോര്‍ട്ട്‌ ഫോളിയോകളെ കുറിച്ച് അക്കാദമിക ലോകം ചര്‍ച്ച ചെയ്യുന്നു.
  • ഷോ കെയ്സ് പോര്‍ട്ട്‌ ഫോളിയോ ആണ് അതില്‍ ഒരിനം. കുട്ടിയുടെ ഉല്‍പ്പന്നങ്ങളില്‍ നിന്നുംഏറ്റവും മികച്ചത് മാത്രം തെരഞ്ഞെടുത്തു സൂക്ഷിക്കും.പൂര്‍ണതയുള്ളവ. അധ്യാപികയും കുട്ടിയുംകൂടിയാലോചിച്ചാണ് ഇനങ്ങള്‍ തീരുമാനിക്കുക.
  • പ്രക്രിയാ പോര്‍ട്ട്‌ ഫോളിയോ -കുട്ടിയുടെ ചിന്ത പ്രതിഫലിപ്പിക്കുന്ന ഉല്പന്നങ്ങളും രേഖകളും. എങ്ങനെ വിവിധങ്ങളായ അറിവുകളെയും കഴിവുകളേയും സമന്വയിച്ച്  ഉപയോഗിക്കുന്നുഎന്നതിന്റെ തെളിവ്. സ്വയം തിരിച്ചറിഞ്ഞു മുന്നേറുന്നതിന്റെ സാക്ഷ്യങ്ങള്‍.
  • ഡോക്യുമെന്റെഷന്‍ പോര്‍ട്ട്‌ ഫോളിയോ -പഠനത്തിന്റെ ഡോക്യുമെന്റെഷന്‍. തുടക്കം മുതല്‍ ( ആദ്യആലോചന, കരടുല്പ്പന്നം.എഡിറ്റ്‌ ചെയ്തത്. റിഫൈന്‍ ചെയ്തത്.ഒക്കെ ഉണ്ടാകും)
നമ്മള്‍ക്ക് വേണ്ടത് എന്താണ്.
കുട്ടിയുടെ സ്വന്തം പ്രയത്നം പ്രതിഫലിക്കുന്നവയും (ഒരേ ഉല്പന്നത്തിന്റെ  രൂപീകരണ പ്രക്രിയയില്‍ നിന്നും )
കുട്ടിയുടെ പുരോഗതി പ്രകടമാക്കുന്നവയും (വ്യത്യസ്ത കാലയളവിലെ സമാനമായ രചനകള്‍..)
കുട്ടിയുടെ നേട്ടം വ്യക്തമാക്കുന്നവയും ഉള്‍പെടുത്താം ( നിശ്ചിത കാലയളവിലെ മികച്ചത്
ഓരോ വിഷയത്തിന്റെയും സ്വഭാവം പരിഗണിച്ചു അധ്യാപികമാര്‍ തീരുമാനിക്കട്ടെ.
ഏതായാലും ക്ലാസില്‍ ഉണ്ടാകുന്നതെല്ലാം പോര്‍ട്ട്‌ ഫോളിയോ ബാഗില്‍ കിടക്കട്ടെ എന്ന സമീപനം വേണ്ട.
അടുക്കും ചിട്ടയും ഉണ്ടാകണം.എന്തെല്ലാമാണ് ഉള്ളിലുള്ളത് എന്ന് അറിയാന്‍ കഴിയണം.(ഉള്ളടക്ക സൂചനകള്‍ വേണം.)
കാലം പ്രധാനം. ഇതു ഉല്‍പന്നമാമെങ്കിലും തീയതി കാണിക്കണം.എങ്കിലേ വളര്‍ച്ച മനസ്സിലാകൂ.
ശക്തമായ അനുബന്ധ തെളിവുകളും ആകാം.
യൂനിറ്റ് ആസൂത്രണം ചെയ്യുമ്പോള്‍ തന്നെ പോര്‍ട്ട്‌ ഫോളിയോ ഇനങ്ങള്‍ തീരുമാനിക്കുന്നത് ഗുണം ചെയ്യും.
വെറുതെ ഇവ സൂക്ഷിച്ചിട്ടു കാര്യമില്ല. വിശകലനം ചെയ്യണം..ക്ലാസ് നേട്ടങ്ങള്‍ തുടരണം. പ്രശ്നങ്ങള്‍ മാറി കടക്കണം. രക്ഷിതാക്കളുമായി പങ്കിടണം. ഗുണ നിലവാരമുള്ള വിദ്യ ഭ്യാസം കുട്ടിയുടെ അവകാശം .അതിലേക്കു ഒരു ചുവടു വയ്പ്പാനു പോര്‍ട്ട്‌ ഫോളിയോയും നിരന്തര വിലയിരുത്തലും.

Comments

Popular posts from this blog