Posts

Showing posts from September, 2010

ഓളം 9

Image
2010 സെപ്റ്റംബര്‍ 25  ക്ലാസ്സ്‌ മുറിയില്‍ നിരന്തര വിലയിരുത്തലുമായി ബന്ധപ്പെട്ടു നടത്തിയ ട്രൈ ഔട്ട്‌ അനുഭവങ്ങള്‍ പങ്കു വെക്കുന്നതിനായി അധ്യാപക സമൂഹം ഒത്തു ചേര്‍ന്നു.തിരിച്ചറിവുകളുംപ്രയാസങ്ങളുംപങ്കുവെച്ചു.ആഅനുഭവങ്ങളിലൂടെ.

ഈ ബ്ലോഗിനൊപ്പം ചൂണ്ടു വിരലും പരിചയപ്പെടുത്തിയ പോര്‍ട്ട്‌ ഫോലിയോ മാതൃകകള്‍ സ്കൂളുകളില്‍ പ്രാവര്‍ത്തികമാക്കിതുടങ്ങിയിരിക്കുന്നു.ഇനിയും ധാരാളം രീതികള്‍ വികസിക്കണം. പുതിയ രീതികള്‍ അറിയിക്കുമല്ലോ  ചൂണ്ടു വിരലില്‍ നിന്നും
എന്താണ് പോര്‍ട്ട്‌ ഫോളിയോ? എന്താണ് പോര്‍ട്ട്‌ ഫോളിയോ ബാഗില്‍/ ഫയലില്‍ ഉള്‍പെടുത്തെണ്ടത് ?,
കൃത്യമായ ഉത്തരം ഇല്ല. എന്നാല്‍ ഉത്തരം ഉണ്ട് താനും. അത് എന്ത് ലക്‌ഷ്യം എന്നതിനെ ആശ്രയിച്ചിരിക്കും.
പല തരാം പോര്‍ട്ട്‌ ഫോളിയോകളെ കുറിച്ച് അക്കാദമിക ലോകം ചര്‍ച്ച ചെയ്യുന്നു. ഷോ കെയ്സ് പോര്‍ട്ട്‌ ഫോളിയോ ആണ് അതില്‍ ഒരിനം. കുട്ടിയുടെ ഉല്‍പ്പന്നങ്ങളില്‍ നിന്നുംഏറ്റവും മികച്ചത് മാത്രം തെരഞ്ഞെടുത്തു സൂക്ഷിക്കും.പൂര്‍ണതയുള്ളവ. അധ്യാപികയും കുട്ടിയുംകൂടിയാലോചിച്ചാണ് ഇനങ്ങള്‍ തീരുമാനിക്കുക.പ്രക്രിയാ പോര്‍ട്ട്‌ ഫോളിയോ -കുട്ടിയുടെ ചിന്ത പ്രതിഫലിപ്പിക്കുന്ന ഉല്പന്നങ്ങളും രേഖകളും. എ…

ഓളം 8

Image
പഠനവും വിലയിരുത്തലും   ചെന്നടുക്കം എല്‍.പി സ്കൂളിലെ സാലി ടീച്ചര്‍ക്ക് ആകെ സന്തോഷം
ക്ലാസ്സ്‌ ഒന്ന്...യുണിറ്റ് ..പുള്ളിയുടുപ്പ്
കുട്ടികള്‍ പുള്ളിയുടുപ്പ് വരച്ചു നിറം നല്‍കിയ ശേഷം എല്ലാ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. 'ഏറ്റവും നല്ല ചിത്രം ഏതാണ് 'ടീച്ചര്‍ ചോദിച്ചു. എട്ടു പേര്‍ക്ക് ആദിത്യന്റെ ചിത്രവും ഏഴു പേര്‍ക്ക് സ്റെഫിയുടെ ചിത്രവും  ആറ്‌ പേര്‍ക്ക് സിരിയക്കിന്റെ ചിത്രവും ഇഷ്ടപ്പെട്ടു. 'എന്തുകൊണ്ട് ഇഷ്ടമായി' കുട്ടികളുടെ പ്രതികരണം ടീച്ചറെ അത്ഭുതപ്പെടുത്തി . വലിയ ചിത്രം ,പുള്ളികലുള്ളത് കൊണ്ട് ,നല്ല രസം ,നല്ല കളറ്,ശരിക്കും ഉടുപ്പുപോലെ  ഇങ്ങനെ എത്രയെത്ര കാര്യങ്ങളാണ് അവര്‍ പറഞ്ചത്‌.
"സ്വന്തം ഉല്‍പ്പന്നങ്ങളെ വിലയിരുത്തി സംസാരിക്കാന്‍ കഴിയുന്നതിലൂടെ അവരുടെ പഠനം മെച്ചപ്പെടും .അതിനനുസരിച് ആയിരിക്കണം ആസൂത്രണവും ".സാലി കുട്ടി ടീച്ചര്‍ തന്റെ തിരിച്ചറിവുകള്‍ പങ്കുവെക്കുകയാണ്
റിപ്പോര്‍ട്ട് :ഉണ്ണിരാജന്‍ 
ചൂണ്ടുവിരല്‍ പറഞ്ചു തന്നത്
ഒന്നാം ക്ലാസിലെ കുട്ടികള്‍ വളര്‍ത്തിയെടുത്ത സൂചകങ്ങള്‍


നേരം വെളുത്തപ്പോള്‍ മോളുവിനു നല്ല പനി... ഭയങ്കരചൂട്... നല്ല തലവേദനയും....എന്താവും കാരണം?.പ്രതികരണം .…

ഓളം 7

Image
ഇവള്‍ റിന്ടു .പലപ്പോഴും ക്ലാസ്സില്‍ അവസരം നിഷേധിക്കപ്പെട്ടവള്‍. അവസരം കിട്ടുമ്പോഴൊക്കെ അവള്‍ ആളിക്കത്തിയിട്ടുണ്ട്. ഓര്‍ക്കുന്നുണ്ടോ .കഴിഞ്ഞ ദിവസം  റിന്ടുവിനെകുറിച്ച് കുഞ്ഞോളങ്ങള്‍ പരാമര്‍ശിച്ചിരുന്നു.രണ്ടാം ക്ലാസ് .ഒരുമിച്ചു നിന്നാല്‍ എന്ന പാഠം . പിറന്നാള്‍ കലണ്ടര്‍ തയ്യാറാക്കാനുള്ള പ്രവര്‍ത്തനം .എല്ലാവരും അവരവരുടെ പിറന്നാള്‍ മാസം തീയ്യതി കണ്ടെത്തി .ഇനി ഈ  വര്‍ഷത്തെ പിറന്നാള്‍ ദിവസം കണ്ടെത്തണം .ഗ്രൂപ്പില്‍ പ്രവര്‍ത്തനം തുടങ്ങി. കണ്ടെത്തി .കൂട്ടുകാരും പരിശോധിച്ച് ശരിയെന്നുരപ്പ് വരുത്തി ''എന്റെ പിറന്നാള്‍ കാണുന്നില്ല '' രിന്റുവിനു സങ്കടമായി . അവള്‍ വീണ്ടും വീണ്ടും പരിശോധിച്ചു. കൂട്ടുകാരും കൂടെ കൂടി. ഇല്ല അവര്‍ ഉറപ്പിച്ചു.പ്രശ്നം ടീച്ചറുടെ അടുത്തെത്തി. കുട്ടികളുടെ പിറന്നാള്‍ തീയ്യതി ടീച്ചര്‍ മുന്‍കൂട്ടി തയ്യാറാക്കിയിട്ടുണ്ടായിരുന്നു.ടീച്ചര്‍ അവര്‍ക്ക് മുന്‍ വര്‍ഷത്തെ  കലണ്ടറുകളും കൊടുത്തു .ഒടുവില്‍ ഗ്രൂപ്പ് കണ്ടെത്തി.രിന്റുവിനു പിറന്നാള്‍ നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ."നിനക്ക് നല്ല ലാഭമാ .സ്കൂളില്‍ നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പിറന്നാള്‍ പുസ്തകം കൊടുത്താല്…

ഓളം 6

Image
എളേരിയിലെ വിശേഷങ്ങള്‍  ഇന്ന് എളേരിതട്ട് സ്കൂളില്‍ OSS അവസാന ദിവസം.ഉച്ചക്ക് 2 .30 നു ക്ലാസ് പി ടി എ വിളിച്ചിട്ടുണ്ട് .കുട്ടികളുടെ പോര്‍ട്ട്‌ ഫോളിയോ സൂക്ഷിക്കാന്‍ നിലവില്‍ ഫയലുകള്‍ ഉണ്ട് .ഡിസ്പ്ലേ അല്പം കൂടി മനോഹരമാക്കണം .തലേ ദിവസം  കണിയാപുരം മാതൃക പരിചയപ്പെടുത്തി . ആധ്യാപകര്‍ക്ക്  പുതിയ സാധ്യതകള്‍ ഇഷ്ടമായി.തയ്ക്കുന്നതിനു ഏര്പ്പാടക്കി.സ്കൂളിലെത്തിയ എനിക്ക് മുന്നില്‍ പുതിയ മാതൃകയില്‍ സഞ്ചികള്‍ ."വലിയ തുക ചെലവയില്ലേ മാഷെ ,എന്തിനാ ഇത്ര ചെലവ്" എന്റെ പ്രതികരണം .ചെലവില്ലെങ്കിലോ -അഗസ്റിന്‍ മാഷുടെ മറുപടി . 'വൈകുന്നേരം തുണിക്കടയില്‍ കയറി.പരിചയമുള്ള കട.കടയുടമയെ ആവശ്യം അറിയിച്ചു..പാന്റ്സിന്റെയൊക്കെ വേസ്റ്റ് വരുന്ന തുണിയുണ്ട് .സഞ്ചിക്ക് നല്ലതാ.കാശൊന്നും തരേണ്ട .എനിക്ക് സന്തോഷമായി.തയ്യല്‍ക്കാരന് കൊടുക്കുന്ന കാശു മാത്രമേ ചെലവുള്ളൂ" .സഞ്ചികള്‍ ക്ലാസ്സില്‍ മനോഹരമായി തൂക്കിയിട്ടു . ഫയലുകള്‍ അതിലേക്ക്‌  അനുഭവങ്ങളുടെ പങ്കുവെക്കല്‍ പുതു മാതൃകകള്‍ക്ക് കാരണമാക്കുന്നു   കുട്ടികളുടെ പോര്‍ട്ട്ഫോളിയോ പരിശോധിക്കുന്ന വേളയില്‍ ജോബിന്റെ അമ്മ പറഞ്ചു .' തെറ്റ് തിരുത്തലിന്റെ ശരിയായ രീതി ഇതാണ് .കുറിപ…

ഓളം 5

Image
പഠനവും വിലയിരുത്തലും -അനുഭവങ്ങളിലൂടെ സംവാദം ആരംഭിക്കുന്നു 
ബിന്ദു ടീച്ചര്‍  എ എല്‍ പി എസ് . എളേരിതട്ടുമ്മല്‍ രണ്ടാം ക്ലാസ് .ഒരുമിച്ചു നിന്നാല്‍ എന്ന പാഠം. കുറിപ്പ് തയ്യാറാക്കണം .ആദ്യം എല്ലാവരും ഒറ്റക്കിരുന്ന് എഴുതി.പിന്നെ ഗ്രൂപ്പിലേക്ക് . ബിന്‍സിയും രിന്റുവും മനുരാജും ഹരിപ്രിയയും ആയിരുന്നു ഗ്രൂപ്പില്‍. എല്ലാവരും ഗ്രൂപ്പില്‍ അവരവര്‍ എഴുതിയത് അവതരിപ്പിച്ചു. മനുരാജിനുസംസാരത്തില്‍ അല്‍പ്പം പ്രശ്നമുണ്ട്. എല്ലാ അക്ഷരങ്ങളും പറയാന്‍ കഴിയില്ല . എഴുത്തിലും പിന്നോക്കമാണ്. എങ്കിലും ഗ്രൂപ്പില്‍ അവന്റെ ആശയം അവതരിപ്പിച്ചു .ക്ലാസ്സില്‍ ടീച്ചറുടെ സഹായത്തോടെ ഉണ്ടാക്കിയ സൂചകങ്ങളുടെ വെച്ച് അവര്‍ ചര്‍ച്ച തുടങ്ങി. ആരുടെതാണ് മെച്ചപ്പെട്ടത്.എന്തുകൊണ്ട്...? ഈറ്റവും മികച്ചതിലും ചില കാര്യങ്ങള്‍ ഇല്ല .അവര്‍ കണ്ടെത്തി. ഗ്രൂപ്പില്‍ എഴുതേണ്ട കാര്യങ്ങള്‍ നിചപ്പെടുത്തി. ആരെഴുതും..?   ഹരിപ്രിയ .... മറ്റു മൂന്നുപേരും വിളിച്ചു പറഞ്ഞു. റിന്ടു എഴുതട്ടെ.എന്റെ ഇടപെടല്‍ (ശരിയാണോ എന്ന് അറിയില്ല) എഴുത്തില്‍ അല്പം പിറകിലാണ് റിന്ടു. ഗ്രൂപ്പ് സമ്മതിച്ചു. നിച്ശയിച്ച പ്രകാരം മുട്ടുള്ളവര്‍ പറയുന്നത് അവള്‍ എഴുതി.തെറ്റു വരുമ്പോള്‍ കൂട്ട…

ഓളം നാല്

Image
  വിസ്മയമായി കുരുന്നു രചനകള്‍ 
ഇതാ പെന്‍സില്‍ .നമുക്കെഴുതാനും വായിക്കാനും വരക്കാനും ഈ പെന്‍സില്‍ ഉപകരിക്കും .കുത്തുകളില്‍ നിന്നും വരകളില്‍നിന്നും തുടങ്ങി അക്ഷരങ്ങള്‍ക്ക് വള്ളികളുടയും പുള്ളികളുടെയും തോന്ഘലുകള്‍ ചാര്‍ത്തി അക്ഷരകൂട്ടങ്ങളും വാക്കുകളും വാക്യങ്ങളുമായി   എഴുതൂ ..ഇനി മുതല്‍ ഈ പെന്‍സില്‍ നിങ്ങള്‍ക്കുള്ളതാണ് - പെരിയങ്ങാനം ഗവര്‍മെന്റ് എല്‍ പി സ്കൂള്‍ ജൂണ്‍ മാസത്തില്‍ ആരംഭിച്ച പ്രതിമാസ വാര്‍ത്ത‍ പത്രിക തുടങ്ങുന്നതിങ്ങനെ .... കിനാനൂര്‍ കരിന്തളം പഞ്ചായത്ത്‌ കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പില്‍ വരുത്തിയ ഒരു വര്ഷം രണ്ടു  പത്രം  എന്ന പരിപാടിയില്‍ നിന്നും ആവേശം കൊണ്ടാണ് സ്കൂള്‍ ഈ വര്‍ഷം എല്ലാ മാസവും പത്രമിരക്കുന്നത്‌. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും പെന്‍സിലിലെ രചനയില്‍ പങ്കാളികള്‍ ആണ് . കുട്ടികള്‍ രചന പ്രവര്‍ത്തനങ്ങള്‍ വളരെ താല്‍പ്പര്യ പൂര്‍വ്വം ഏറ്റെടുക്കുന്നു .തുടര്‍ന്നുള്ള ഘട്ടങ്ങളിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു .മറ്റു വിദ്യാലയങ്ങള്‍ക്കും ഈ രീതി സ്വീകരിക്കാം .ക്ലാസ്സ്‌ രചനകള്‍ ചേര്‍ത്തു സ്വന്തമായി വികസിപ്പിക്കുന്ന ക്ലാസ് പത്രങ്ങളുടെ സാധ്യത നമുക്ക് മുന…

പഠനവും വിലയിരുത്തലും

Image
പ്രിയ സുഹൃത്തേ ,    സെപ്റ്റംബര്‍ നാലാം തീയ്യതി ക്ലസ്റ്റര്‍ മീറ്റിങ്ങില്‍ രൂപീകരിച്ച പരികല്‍പനകളുടെ വെളിച്ചത്തില്‍  ക്ലാസ്സില്‍  ട്രൈ ഔട്ട്‌ ആരംഭിചിട്ടുണ്ടാകുമല്ലോ. ട്രൈ ഔട്ട്‌ അനുഭവങ്ങളുടെ പങ്കു വെക്കല്‍ സമഗ്രമായ ഒരു വിലയിരുത്തല്‍ രീതി വികസിപ്പിക്കുന്നതിനു സഹായകമാകും എന്ന് നമ്മള്‍ വിശ്വസിക്കുന്നു .ഇതിനായി  KUNHOLANGAL ഒരു സംവാദം ആരംഭിക്കുന്നു .വിലയിരുത്തലിന്റെ സാധ്യതകള്‍  അന്വേഷിച്ചുള്ള ട്രൈ ഔട്ട്‌ അനുഭവങ്ങള്‍ തെളിവുകള്‍ സഹിതം ബ്ലോഗിലൂടെ പങ്കു വെക്കുക. നിങ്ങളുടെ തിരിച്ചറിവുകളും .ബ്ലോഗ്‌ കൂടാതെ
brcchittarikkal@gmail.com 
എന്ന വിലാസത്തിലും അനുഭവങ്ങള്‍ അറിയിക്കാവുന്നതാണ് എല്ലാ കുട്ടികളെയും പഠന നേട്ടത്തിന്റെ അവകാശികളാക്കി മാറ്റാനുള്ള കൂടയ്മയില്‍ നിങ്ങളും പങ്കാളിയവുമല്ലോ... മലയാളം ടൈപ്പ് ചെയ്യുന്നതിന് താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
http://www.google.com/transliterate.

ഓളം മൂന്ന്

Image
കൂട്ടായ്മയുടെ പുതിയ പാഠങ്ങള്‍ തീര്‍ത്ത് കൂവാറ്റിയിലെ അമ്മമാര്‍   എന്റെ മക്കള്‍ പഠിക്കുന്ന വിദ്യാലയം  അത് ആകര്‍ഷകമാകണം .അവിടെ കുട്ടിക്ക് പഠിക്കാന്‍  എല്ലാ സൌകര്യങ്ങളും ഉണ്ടാകണം .എല്ലാ അമ്മമാരുടെയും ആഗ്രഹമാണിത് .സ്കൂളിലെ ഔഷദ തോട്ടം  ഒന്നുകൂടി മനോഹരമാക്കണം .പുല്ലും കടുമൊക്കെ പറിച്ചു കളഞ്ഞ്‌ പുതിയ ഔഷദ ചെടികള്‍ വച്ച് പിടിപ്പിക്കണം . GUPS ചമാക്കുഴി കൂവാറ്റി   പ്രധാമാധ്യപിക കാര്യം MPTA യോഗത്തില്‍ അവതരിപ്പിച്ചു .നമ്മുടെ  മക്കളുടെ കാര്യമല്ലേ .. നമ്മളല്ലാതെ പിന്നാരാ  ചെയ്ക .ഇന്ന് തന്നെ അവര്‍ തീരുമാനിച്ചു .യോഗത്തിനു ശേഷം അവര്‍ തോട്ടം കല പറിച്ചു വൃത്തിയാക്കി .മണ്ണ് കൊണ്ട് വന്നു ചെടികള്‍ക്ക് ചുറ്റുമിട്ടു .സ്കൂളിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും  ഈ കൂട്ടായ്മ ഉണ്ട് .ഇത് കൂവാറ്റിയിലെ മാത്രം വിശേഷമല്ല .നമ്മുടെ പോതുവിദ്യലയങ്ങളില്‍  പലയിടത്തും  ഇത് കാണാം .അധ്യാപക രക്ഷകര്തൃ ബന്ധം ഊട്ടി ഉറപ്പിച് ഈ കൂട്ടായ്മ നയിക്കാന്‍ നമുക്കാവണം
Image
സ്നേഹത്തിന്റെ ത്യാഗത്തിന്റെ സ്മരണ ഉണര്‍ത്തി വീണ്ടും ഒരു പെരുന്നാള്‍ കൂടി  " ഈദു  മുബാറക്ക്‌ "
ബി.പി.ഓ & സ്റ്റാഫ്‌   BRC CHITTARIKAL
Image
ഓളം 2  വിദ്യാലയങ്ങള്‍ മാറുകയായി

പഠന മികവിന്റെ വഴിയിലേക്ക് നമ്മുടെ  വിദ്യാലയങ്ങളും .സര്‍വ ശിക്ഷാഅഭിയാന്‍ ,പ്രാദേശിക ഗവര്‍മെന്റുകള്‍ എന്നിവയുടെ സാമ്പത്തിക സഹായത്തോടെ വിദ്യാലയങ്ങളിലെ ഭൌതിക സാഹചര്യങ്ങള്‍ മാറി. സ്കൂളിലെത്താന്‍ കുട്ടികള്‍ക്കിന്നു തിടുക്കമാണ് .അനുഭവ നിറവിലൂടെ കളിചിരി വര്ത്തമാനങ്ങളിലൂടെ പഠനം രസകരമാകുന്ന ധന്യ മുഹൂര്‍ത്തങ്ങള്‍. ഇവിടെ മികവാര്‍ന്ന പഠനനുഭവങ്ങള്‍ ഒരുക്കി നമ്മുടെ അധ്യാപകര്‍ .ഈ ചങ്ങലയില്‍ നിങ്ങളും കണ്ണി ആകുമല്ലോ..
Image
പഠന മികവിന്റെ വഴിയില്‍  ......
കുട്ടിയെ  പഠന മികവിലേക്ക് നയിക്കാന്‍ നിരന്തര വിലയിരുത്തലിനു കഴിയും . അധ്യാപക സമൂഹം വളരെ ഗൌരവത്തോടു കൂടിയാണ് നിരന്തര വിലയിരുത്തലിനെ സമീപിക്കുന്നത്.സപ്തംബര്‍  നാലാം തീയ്യതി നടന്നപരിശീലനത്തിലൂടെ  നേടിയ അനുഭവങ്ങളുടെ കരുത്തുമായി അവര്‍ ക്ലാസ്സുകളിലേക്ക് കയറി ചെല്ലുകയാണ് .എല്ലാ കുട്ടികളെയും പഠന നേട്ടത്തിന്റെ അവകാശികലാക്കി മാറ്റുക എന്ന ലക്‌ഷ്യം മുന്നില്‍ കണ്ട്.....

സ്വയം വിലയിരുത്തല്‍, പരസ്പരവിലയിരുത്തല്‍, ഗ്രൂപ്പ് വിലയിരുത്തല്‍ ,അദ്യാപികയുടെ വിലയിരുത്തല്‍ ,ഫീഡ് ബാക്ക് , portfolio വിലയിരുത്തല്‍ എന്നിവ പഠനത്തെ മുന്നോട്ട് നയിക്കും എന്ന ധാരണ ക്ലാസ്സില്‍ ട്രൈ ഔട്ട്‌ ചെയ്തു നേടുന്ന അനുഭവങ്ങളും തെളിവുകളുമായ് അവര്‍ വീണ്ടും കൂടിച്ചേരും  സെപ്റ്റംബര്‍ 25 ന്‌.ഈ ട്രൈ ഔട്ടില്‍ അധ്യാപകരോടൊപ്പം ട്രെയിനര്‍മാരും കൂടെ ചേരും .ഉപജില്ലയില്‍ 10 വിദ്യാലയങ്ങളില്‍ തത്സമയ പിന്തുണയുമായി ട്രെയിനര്‍മാര  എത്തും. സെപ്റ്റംബര്‍ 13 -25  OSS നടക്കുന്ന വിദ്യാലയങ്ങള്‍ 1. GHSS CHAYYOTH
2 .GUPS CHAMAKKUZHY KOOVAATTI
3. AUPS BIRIKKULAM
4.SVMUPS EDATHODE
5.AUPS KARUVALLADUKKAM
6.AUPS PILAC…