Posts

Showing posts from 2010
Image
അജയ്യനായ് അജയ്

ഒന്നര വര്ഷം മുമ്പാണ് അജയ് നിലമ്പൂരില്‍ നിന്നും ചയ്യോത്തെക്കെത്തിയത് .അച്ഛന്‍ അമ്മ,ചേട്ടന്‍ ,അനിയന്‍ ഇവരടങ്ങുന്നതാണ് അജയിന്റെ കുടുംബം. കാലുകളും കൈകളും ചലിപ്പിക്കാനും ഒന്ന് നിവര്ന്നിരിക്കാനും അജയിന് പരസഹായം അത്യാവശ്യമായിരുന്നു.എന്നിട്ടും ബി.ആര്‍.സി.യിലെ റിസോര്‍സ് അധ്യാപകന്‍ ദിനേശന്റെയും ജസ്നയുടെയും  നിര്‍ദേശപ്രകാരം ചയ്യോത്ത് സ്കൂളില്‍ ഏഴാം ക്ലാസ്സില്‍ പ്രവേശനം നേടി. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു. സര്‍വ ശിക്ഷ അഭിയാന്‍ വക വീല്‍ ചെയര്‍ നല്‍കി . വീട്ടിലും സ്കൂളിലും എത്തി അജയിന് ആവശ്യമായ എല്ലാ സൌകര്യങ്ങളും ഒരുക്കാന്‍ റിസോര്‍സ്‌ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിച്ചു. കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് അജയിനെ വീണ്ടും കണ്ടത്.  ബി.ആര്‍.സി. യുടെ ആഭിമുഖ്യത്തില്‍ സങ്കടിപ്പിച്ച സ്നേഹ സംഗമം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ്.  അജയ് ഏറെ സന്തോഷവാനായിരുന്നു.അവനെ  എല്ലാകാര്യത്തിലും സഹായിക്കുന്ന ചേട്ടനായിരുന്നു കൂട്ടിനു വന്നത്. എന്നെ വല്ലാതെ അത്ബുതപ്പെടുത്തുന്ന മാറ്റമായിരുന്നു അജയിലുണ്ടയിരുന്നത്. ചലന ശേഷിയില്‍ നിവര്ന്നിരിക്കുന്നതില്‍ എല്ലാം ഒരു പാട് പുര…

ബിഗ്‌ കാന്‍വാസും മണല്ത്തടവും ഒന്നാം ക്ലാസ്സില്‍

Image
ബിഗ്‌ കാനവാസിന്റെയും മണല്ത്തടത്തിന്റെയും സാദ്ധ്യതകള്‍ പരിശീലനങ്ങളില്‍ നമ്മള്‍ വളരെയധികം ചര്‍ച്ച ചെയ്ത കാര്യമാണ്. ഈ വര്ഷം സ്കൂള്‍ ഗ്രാന്റില്‍ തുകയും നീക്കി വെച്ചു .ഒരുകൂട്ടം അധ്യാപകര്‍ അതിനെ നന്നായി ഉപയോഗപ്പെടുത്തി
അനുഭവ സാക്ഷ്യങ്ങളിലൂടെ ...... 

പൊതു വിദ്യാലയങ്ങള്‍ മാറുകയാണ്‌.
മികവാര്‍ന്ന പഠനാനുഭവങ്ങള്‍ ഒരുക്കി കുട്ടികളെ മുന്നോട്ട് നയിക്കുന്ന അധ്യാപികമാര്‍ക്ക് അഭിനന്ദനങള്‍ .......... എന്റെ സ്ഥാനം എവിടെയാണ് ? ഒരു ആത്മ പരിശോധന ആകാം
Image
വിഷമഴ പെയ്യുന്ന ദുരന്തഭൂമിയില്‍ പിറന്നുവീഴുന്ന കുഞ്ഞുങ്ങളുടെ രക്ഷിതാക്കളുടെ മനസ്സില്‍ ആശ്വാസ പൂമഴയായി സര്‍വശിക്ഷാ അഭിയാന്‍ കലാജാഥ
പൂനിലാവ് നറുവെളിച്ചം ചൊരിഞ്ഞ ആകാശത്തുനിന്ന് വിഷമഴ... പറവകള്‍ പാറിപ്പറക്കേണ്ട മാനത്ത് യന്ത്രപ്പറവകള്‍വട്ടമിട്ട് പറന്നപ്പോള്‍   സ്വപ്നങ്ങള്‍ കരിഞ്ഞുവീണ ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി ഐ.ഇ.ഡി.സി യുടെ ആഭിമുഖ്യത്തില്‍ അരങ്ങേറിയ കലാജാഥ.


വിഷമഴയില്‍ തകര്‍ന്നുപോയ ജീവിതങ്ങള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള സന്ദേശമാണ് ജാഥയില്‍ക്കൂടി നല്‍കുന്നത്. വൈകല്യം ശാപമല്ലെന്നും ഒരവസ്ഥയാണെന്നും ശാരീരികവും മാനസികവുമായ വൈകല്യത്തിന്റെ പേരില്‍ സമൂഹത്തിലെ ഒരു കുട്ടിപോലും മുഖ്യധാരയില്‍ നിന്നും അവഗണിക്കപ്പെടരുതെന്നും അത് നമ്മെ ഓര്‍മിപ്പിക്കുന്നു. 


വൈകല്യമെന്ന നീരാളിക്കൈകളെ സ്വന്തം രക്ഷിതാക്കളുടെ സഹായത്താല്‍ തകര്‍ത്തെറിഞ്ഞ് ജീവിത വിജയം നേടിയ ദേവരാജന്‍ മാസ്റ്ററിലൂടെ പൂത്തു, നിശ്ചയദാര്‍ഢ്യത്തിനും കഠിനപ്രയത്‌നത്തിനും ലഭിച്ച ഫലം അനാവരണം ചെയ്യുന്നതോടൊപ്പം വൈകല്യത്തിന് കീഴടങ്ങിയ വത്സരാജിന്റെ മറുവശവും കാണികളുമായി പങ്കുവെക്കുന്നു അനില്‍ നടക്കാവ് രചനയും സംവിധാനവും നി…
Image
ഈ ദിനത്തില്‍ പ്രസക്തമെന്നു തോന്നുന്നത് .
കീഴാറ്റിങ്ങ ല്‍സ്കൂള്‍ബ്ലോഗില്‍പ്രകാശിപ്പിച്ചഒരുഅനുഭവംപങ്കിടുന്നു.പലസ്കൂളുകാരുംസവിശേഷപരിഗണനനല്‍കേണ്ടകുട്ടികളെപ്രത്യേകംഅവഗണിച്ചുമൂലയ്ക്കൊതുക്കിലേബല്‍ചെയ്യുമ്പോള്‍അതില്‍നിന്നുംവ്യത്യസ്തമായസമീപനംപുലര്‍ത്തിഒപ്പംകൊണ്ടുപോകാന്‍ശ്രമിച്ചുവിജയിക്കുന്നതിന്റെനേര്‍ചിത്രമാണിത്..മറ്റുകുട്ടികളെഎങ്ങനെയുംപിന്തള്ളിമുന്നിലെത്തുകഎന്നതിന്പകരംകൈകോര്‍ത്തുമുന്നേറുകഎന്നസമീപനം പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ആണ്വേണ്ടത്.

"അഭയ ഭയന്ന് ഒരു മൂലയിലിരിക്കും! ഇടക്കിടയ്ക്ക് ആരോടും അനുവാദം ചോദിക്കാതെ സ്കൂൾ പറമ്പിലേയ്ക്ക് നടക്കും. ഞങ്ങൾ പിന്നാലെയെത്തി തിരിച്ച് ക്ലാസ്സിലേയ്ക്ക് വലിച്ചുകൊണ്ടുവരും. എന്നും ഉച്ചയാകുമ്പോൾ അഭയയുടെ അമ്മ സ്കൂളിലെത്തും.
മകൾക്ക് കഞ്ഞി വാരിക്കൊടുക്കും.
എല്ലാകുട്ടികളും മികവിലേയ്ക്ക്! സംയോജിത വിദ്യാഭ്യാസം വ്യക്തിയുടെ അവകാശം! ഒറ്റപ്പെടലാണ് ഏറ്റവും വലിയ വേദന!! ഒറ്റപ്പെടുത്തലാണ് ഏറ്റവും വലിയ പാപം!! ഞങ്ങൾ ശ്രമിയ്ക്കാൻ തന്നെ തീരുമാനിച്ചു.

അഭയയെ നിരീക്ഷിക്കാൻ തുടങ്ങി. അവൾക്ക് സംസാരിക്കാൻ സാധിക്കുന്നില്ല. ഭാഷണവൈകല്യമല്ല- പദസമ്പത്തില്ല.
അഭയയോട് കൂടുതൽ സംസാരിക്കണം.
ഞങ്ങൾ ഊഴമിട്ട്…
Image
ഡിസംബര്‍ 3 ലോക വികലാംഗ ദിനം . വ്യത്യസ്ത കഴിവുകളുള്ളവരുടെ ദിനം എന്ന് നമുക്ക് മാറ്റി പറയാം വൈകല്യം ഒരു ശാപമോ അനുഗ്രഹമോ അല്ല  .ഒരു അവസ്ഥയാണ്‌. കാരണങ്ങള്‍ പലത്.അവരും ഈ ഭൂമിയുടെ അവകാശികളാണ് .അവര്‍ക്ക് വേണ്ടത് സഹതാപമല്ല.പരിഗണനയാണ്.വീട്ടില്‍ ,വിദ്യാലയത്തില്‍ ,സമൂഹത്തില്‍ മറ്റുള്ളവരോടൊപ്പം ചേര്‍ന്ന് ജീവിക്കാനുള്ള പരിഗണന.ഈ ദിനത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം .ഒരു കൈത്തങ്ങായി നമ്മളും കൂടെയുണ്ട്  ചിറ്റാരിക്കാല്‍ ബി.ആര്‍ .സി പ്രത്യക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി  നടത്ത്തിയ പ്രത്യേക  പരിപാടികള്‍ നിങ്ങള്‍ക്കായ്‌ പങ്കുവെക്കുന്നു. . മൊബൈല്‍ സ്കൂള്‍
മാസത്തിലൊരിക്കല്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ .ഫിസിയോതെറാപ്പി,സ്പീച്ച്തെറാപ്പി ,കൌണ്സിലിംഗ് സൌകര്യങ്ങള്‍ . കളിമൂലകള്‍ ,സിനിമ .അനുഭവങ്ങള്‍ പങ്കു വെക്കാന്‍ പരസ്പരം സാന്ത്വനമേകാന്‍ രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ വേദി
ഭവന അനുരൂപീകരണ പരിപാടി പ്രയാസം അനുഭവിക്കുന്ന കുട്ടിക്ക്പ്രാഥമിക  കൃത്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാന്‍ അവസരം ഒരുക്കുക.വെസ്റ്റ് എളേരി പഞ്ചായത്തില്‍ കുന്നുംകൈയിലെ രത്തുവിന്റെ വീട് അനുരൂപീകരണം നടത്തിയാണ് പ്രവര്‍ത്തനം ആരംഭിച്ചത്.എ.എ…
Image
അനുഭവ പാഠങ്ങള്‍ ആവേശം വിതറിയ   പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി യോഗം