ഓളം നാല്

  വിസ്മയമായി കുരുന്നു രചനകള്‍ 
 
ഇതാ പെന്‍സില്‍ .നമുക്കെഴുതാനും വായിക്കാനും വരക്കാനും ഈ പെന്‍സില്‍ ഉപകരിക്കും .കുത്തുകളില്‍ നിന്നും വരകളില്‍നിന്നും തുടങ്ങി അക്ഷരങ്ങള്‍ക്ക് വള്ളികളുടയും പുള്ളികളുടെയും തോന്ഘലുകള്‍ ചാര്‍ത്തി അക്ഷരകൂട്ടങ്ങളും വാക്കുകളും വാക്യങ്ങളുമായി   എഴുതൂ ..ഇനി മുതല്‍ ഈ പെന്‍സില്‍ നിങ്ങള്‍ക്കുള്ളതാണ്
- പെരിയങ്ങാനം ഗവര്‍മെന്റ് എല്‍ പി സ്കൂള്‍ ജൂണ്‍ മാസത്തില്‍ ആരംഭിച്ച പ്രതിമാസ വാര്‍ത്ത‍ പത്രിക തുടങ്ങുന്നതിങ്ങനെ ....
കിനാനൂര്‍ കരിന്തളം പഞ്ചായത്ത്‌ കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പില്‍ വരുത്തിയ ഒരു വര്ഷം രണ്ടു  പത്രം  എന്ന പരിപാടിയില്‍ നിന്നും ആവേശം കൊണ്ടാണ് സ്കൂള്‍ ഈ വര്‍ഷം എല്ലാ മാസവും പത്രമിരക്കുന്നത്‌. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും പെന്‍സിലിലെ രചനയില്‍ പങ്കാളികള്‍ ആണ് . കുട്ടികള്‍ രചന പ്രവര്‍ത്തനങ്ങള്‍ വളരെ താല്‍പ്പര്യ പൂര്‍വ്വം ഏറ്റെടുക്കുന്നു .തുടര്‍ന്നുള്ള ഘട്ടങ്ങളിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു .മറ്റു വിദ്യാലയങ്ങള്‍ക്കും ഈ രീതി സ്വീകരിക്കാം .ക്ലാസ്സ്‌ രചനകള്‍ ചേര്‍ത്തു സ്വന്തമായി വികസിപ്പിക്കുന്ന ക്ലാസ് പത്രങ്ങളുടെ സാധ്യത നമുക്ക് മുന്നിലുണ്ട് .ചൂണ്ടു വിരല്‍ പരിചയപ്പെടുത്തിയത്  ഒര്മിക്കുമല്ലോ .http://learningpointnew.blogspot.com/   
ചൂണ്ടു വിരല്‍ ഇനിയും പരിചയപെട്ടില്ലെങ്കില്‍ മുകളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക .
 
 തിരുവനന്തപുരത്ത് കുട്ടികളുടെ മാഗസിന്‍ പ്രകാശന വേളയില്‍ കവി മധുസൂദനന്‍ നായര്‍പറഞ്ഹത് പോലെ 
ഒന്നര മാര്‍ക്കിനായി ഒതുക്കി കെട്ടിയ അടഞ്ഞമുറികളല്ല കുട്ടികളുടെ ഉള്ളറകള്‍ .ഇത് അവരുടെ സ്വാതന്ത്ര്യത്തിന്റെ അടയാളമാണ്. 

   വിലയിരുത്തലും പഠനവും സംവാദത്തില്‍ പങ്കാളിയാവാന്‍ മറക്കല്ലേ.

Comments

  1. കെട്ടും മട്ടും കൊള്ളാം. കുഞ്ഞു ഓളങ്ങള്‍ വലിയ തിരമാലകളായി രൂപാന്തരപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. അഭിനന്ദനങ്ങള്‍!

    ReplyDelete

Post a Comment