Posts

Showing posts from July, 2011

1999 july 26 കാര്‍ഗില്‍ വിജയദിനം

Image
നാളെ കാര്‍ഗില്‍ വിജയദിനം- 1999 july 26 .. ഭാരതമാതാവിന്റെ      തിരുനെറ്റിയില്‍ മുറിവിന്റെ സിന്ദൂര കുറിയായി കാശ്മീര്‍..... ജന്മനാടിന്റെ അതിരുകള്‍ കാക്കാനുള്ള പോരാട്ടത്തില്‍ പ്രാണം വെടിഞ്ഞ ധീരയോദ്ധാക്കളുടെ സ്മരണകള്‍ ജ്വലിക്കുന്ന ഭൂമി.... പിറന്ന മണ്ണില്‍ നിന്നും പ്രിയജനങ്ങളില്‍ നിന്നും ഏറെ അകലെ കാലഭേദങ്ങള്‍ കരുണയില്ലാതെ വേഷപകര്ച്ചയാടുന്ന മണ്ണില്‍ കണ്ണ് ചിമ്മാതെ കാവല്‍ നില്‍ക്കുന്ന നമ്മുടെ പടയാളികളെ മറന്നു പോകുന്നുണ്ടോ നാം പലപ്പോഴും... ഇതൊരു ഓര്‍മ്മപെടുതലാണോ...?? രൂപഭാവങ്ങള്‍ മാറ്റി ശത്രു നിരന്തര യുദ്ധത്തിലാണ്... ചെറിയൊരു പിഴവിന്റെ സുഷിരങ്ങള്‍ തുറന്കങ്ങലാക്കി നുഴഞ്ഞു കയറാന്‍ നടത്തുന്ന അവന്റെ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിച്ച് നമ്മുടെ സഹോദരങ്ങള്‍ വര്‍ണ്ണഭാഷവൈവിധ്യങ്ങള്‍ മറന്നു ഇന്ത്യ എന്ന ഒരു വികാരമായി ശക്തിയുടെ കൊടുങ്കാറ്റായി നമുക്കുവേണ്ടി യുദ്ധഭൂമിയിലാണ്.. അവിടെ നിന്നും അവര്‍ നമ്മോടു പറയുന്നത് ഇങ്ങനെയാണ്... "നിങ്ങള്‍ ധൈര്യമായി ഉറങ്ങിക്കോള്ളൂ.... ഞാന്‍ ഇവിടെ ഉണര്‍ന്നിരിക്കുന്നു.." നമുക്ക് നന്ദിയോടെ സ്മരിക്കാം ആ വീരയോദ്ധാക്കളെ....

പെരിയങ്ങാനത്ത് പുനംകൃഷിക്ക് പുനര്‍ജനി

Image
  നാണ്യവിളകള്‍ക്ക് പ്രചാരമേറിയപ്പോള്‍ നാടുനീങ്ങിയ പുനംകൃഷിക്ക് ഒരു കൂട്ടം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പുനര്‍ജീവന്‍. പെരിയങ്ങാനം ഗവ. എല്‍.പി. സ്‌കൂള്‍ വളപ്പിലാണ് പുനം കൃഷി ആരംഭിച്ചത്. സ്‌കൂളിനോടുചേര്‍ന്നുള്ള മലഞ്ചെരുവിലെ ഒന്നരയേക്കര്‍ സ്ഥലത്ത് കഴിഞ്ഞദിവസം വിത്തുവിതച്ചു. ഇഞ്ചമുള്ള്‌നിറഞ്ഞ ബല്ലക്കാടുകള്‍ വെട്ടിത്തെളിച്ച് കത്തിച്ചു. അതില്‍ നെല്ലും മുത്താറിയും തിനയും തുവരയുമടങ്ങുന്ന വിത്തുകൂട്ട് വിതച്ചു. പി.ടി.എ.യും കൃഷിഭവനും ചേര്‍ന്നാണ് കുട്ടികള്‍ക്ക് പുനംകൃഷി അനുഭവമാക്കിമാറ്റിയത്.മലമുകളില്‍ പുനംകൊത്തി നെല്ലുവിളയിക്കുന്ന രീതിയാണ് പുനംകൃഷി. മലനാട്ടില്‍ നാണ്യവിളകളുടെ സമൃദ്ധി വരുംമുമ്പ് നാട്ടുകാര്‍ ക്ഷാമമകറ്റിയിരുന്നത് ഇങ്ങനെയായിരുന്നു.പെരിയങ്ങാനം സ്‌കൂളിന്റെ രണ്ടരയേക്കര്‍സ്ഥലം ഭൂരിഭാഗവും കാടുമൂടിയനിലയിലായിരുന്നു. പുനം കൃഷിയുടെ ഓര്‍മകള്‍ സൂക്ഷിക്കുന്ന ഇവിടത്തെ പഴയകാലകര്‍ഷകരും സ്‌കൂളിലെ കൃഷിയിറക്കലിനെത്തി. തൊഴിലുറപ്പ്പദ്ധതിയിലാണ് കാടുവെട്ടിയത്. വിത്തുകള്‍ കൃഷിഭവന്‍നല്‍കി. നാട്ടുകാരില്‍നിന്ന് പഴയകാല വിത്തും ശേഖരിച്ചു. വാര്‍ഡ് മെമ്പര്‍ മനോജ് തോമസ് വിത ഉദ്ഘാടനംചെയ്
അറിവിന്റെ വാതായനം തുറന്ന് വേറിട്ട യാത്ര  അറിവിന്റെ പുത്തന്‍ വാതായനങ്ങള്‍ തുറക്കാന്‍ നല്ല വായനക്കാരനെയും ഗ്രന്ഥശേഖരവും തേടിയുള്ള വിദ്യാര്‍ഥികളുടെ യാത്ര വായനവാരത്തെ വേറിട്ടതാക്കി. ബിരിക്കുളം എയുപി സ്കൂളിലെ കുട്ടികളാണ് വായന വാരത്തോടനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചത്. മികച്ച വായനക്കാരനും ലൈബ്രേറിയനുമായ ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ എം കെ ഗോപകുമാറിന്റെ വീട്ടിലാണ് സ്കൂളിലെ വിദ്യാരംഗം സാഹിത്യവേദിയുടെ നേതൃത്വത്തില്‍ മുപ്പതോളം കുട്ടികളും അധ്യാപകരുമെത്തിയത്. നെല്ലിയടുക്കത്തെ വീട്ടിലെത്തിയ കുട്ടികള്‍ അധ്യാപകന്റെ നാലായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി കണ്ട് അത്ഭുതം കൂറി. കാറല്‍ മാര്‍ക്സിന്റെ മൂലധനം, വൈലോപ്പിള്ളി, ഇടശേരി, സുഗതകുമാരി, ഒ എന്‍ വി, വള്ളത്തോള്‍ തുടങ്ങി പ്രഗത്ഭരായ എഴുത്തുകാരുടെ സമ്പൂര്‍ണ കൃതികള്‍ , തകഴി, ഉറൂബ് എന്നിവരുടെ നോവലുകള്‍ , ബൈബിള്‍ , ഖുറാന്‍ , ഭഗവത്ഗീത, രാമായണം, മഹാഭാരതം എന്നിവയും ഇ എം എസ്, ഇ കെ നായനാര്‍ , എ കെ ജി ജീവചരിത്രവും ആത്മകഥയും വിവിധ നാടകങ്ങളും ഗോപകുമാറിന്റെ ശേഖരത്തില്‍ കണ്ട കുട്ടികള്‍ ഓരോന്നിനെയും കുറിച്ച് ചോദിച്ചറിഞ്ഞു. തന്റെ ജീവിതത്തില്‍ വായനയിലൂ

വായനയുടെ മധുരം നുകരാന്‍ കുട്ടികള്‍ക്ക് കഥപറയും കാര്‍ഡുകള്‍

Image
   വായനയുടെ മധുരം നുകരാന്‍ കുട്ടികള്‍ക്ക് കഥപറയും കാര്‍ഡുകളുമായി കിനാനൂര്‍ കരിന്തളം ഗ്രാമപ്പഞ്ചായത്ത്. രണ്ടാം ക്ലാസിലെ മുഴുവന്‍ കുട്ടികളെയും സ്വതന്ത്ര വായനക്കാരാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വായന കാര്‍ഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്.  പഞ്ചായത്ത്തല വായന വാരാചരണ പരിപാടിയുടെ ഭാഗമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി.പ്രകാശ് കുമാര്‍ വായനാ കാര്‍ഡുകള്‍ കീഴ്മാല എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസുകാരന്‍ കാര്‍ത്തികിന് നല്‍കി പ്രകാശനം ചെയ്തു. അധ്യാപകപരിശീലനങ്ങളിലും ശില്പശാലകളിലും രൂപപ്പെട്ട പതിനഞ്ച് കുഞ്ഞുകഥകളും കവിതകളുമാണ് വര്‍ണ്ണ ചിത്രങ്ങള്‍ സഹിതം രൂപകല്പന ചെയ്ത് കുട്ടികള്‍ക്ക് മുന്നിലെത്തുന്നത്. സചീന്ദ്രന്‍ കാറഡുക്കയുടെ ചിത്രങ്ങള്‍ കുട്ടികളെ ഏറെ     ആകര്‍ഷിക്കുന്നവയാണ്.

ഹായ്...

Image
പ്രിയ സുഹൃത്തുക്കളെ അല്‍പകാലത്തെ ഇടവേളക്കുശേഷം വീണ്ടും അക്കാദമിക ചര്‍ച്ചകളില്‍ കുഞ്ഞോളങ്ങള്‍ സജീവമാകുന്നു . ഇടക്കിടെ  ചര്‍ച്ചകളില്‍ കൂട്ടുകൂടുമല്ലോ ..     സ്നേഹത്തോടെ ബി.ആര്‍.സി പ്രവര്‍ത്തകര്‍