വായനയുടെ മധുരം നുകരാന്‍ കുട്ടികള്‍ക്ക് കഥപറയും കാര്‍ഡുകള്‍  വായനയുടെ മധുരം നുകരാന്‍ കുട്ടികള്‍ക്ക് കഥപറയും കാര്‍ഡുകളുമായി കിനാനൂര്‍ കരിന്തളം ഗ്രാമപ്പഞ്ചായത്ത്. രണ്ടാം ക്ലാസിലെ മുഴുവന്‍ കുട്ടികളെയും സ്വതന്ത്ര വായനക്കാരാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വായന കാര്‍ഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്. 

പഞ്ചായത്ത്തല വായന വാരാചരണ പരിപാടിയുടെ ഭാഗമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി.പ്രകാശ് കുമാര്‍ വായനാ കാര്‍ഡുകള്‍ കീഴ്മാല എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസുകാരന്‍ കാര്‍ത്തികിന് നല്‍കി പ്രകാശനം ചെയ്തു.
അധ്യാപകപരിശീലനങ്ങളിലും ശില്പശാലകളിലും രൂപപ്പെട്ട പതിനഞ്ച് കുഞ്ഞുകഥകളും കവിതകളുമാണ് വര്‍ണ്ണ ചിത്രങ്ങള്‍ സഹിതം രൂപകല്പന ചെയ്ത് കുട്ടികള്‍ക്ക് മുന്നിലെത്തുന്നത്. സചീന്ദ്രന്‍ കാറഡുക്കയുടെ ചിത്രങ്ങള്‍ കുട്ടികളെ ഏറെ 
  ആകര്‍ഷിക്കുന്നവയാണ്.

Comments

Post a Comment