ഓളം 9

2010 സെപ്റ്റംബര്‍ 25 ക്ലാസ്സ് മുറിയില്‍ നിരന്തര വിലയിരുത്തലുമായി ബന്ധപ്പെട്ടു നടത്തിയ ട്രൈ ഔട്ട് അനുഭവങ്ങള്‍ പങ്കു വെക്കുന്നതിനായി അധ്യാപക സമൂഹം ഒത്തു ചേര്‍ന്നു.തിരിച്ചറിവുകളുംപ്രയാസങ്ങളുംപങ്കുവെച്ചു.ആഅനുഭവങ്ങളിലൂടെ. ഈ ബ്ലോഗിനൊപ്പം ചൂണ്ടു വിരലും പരിചയപ്പെടുത്തിയ പോര്‍ട്ട് ഫോലിയോ മാതൃകകള്‍ സ്കൂളുകളില്‍ പ്രാവര്‍ത്തികമാക്കിതുടങ്ങിയിരിക്കുന്നു.ഇനിയും ധാരാളം രീതികള്‍ വികസിക്കണം. പുതിയ രീതികള്‍ അറിയിക്കുമല്ലോ ചൂണ്ടു വിരലില്‍ നിന്നും എന്താണ് പോര്‍ട്ട് ഫോളിയോ? എന്താണ് പോര്‍ട്ട് ഫോളിയോ ബാഗില്‍/ ഫയലില്‍ ഉള്‍പെടുത്തെണ്ടത് ?, കൃത്യമായ ഉത്തരം ഇല്ല. എന്നാല്‍ ഉത്തരം ഉണ്ട് താനും. അത് എന്ത് ലക്‌ഷ്യം എന്നതിനെ ആശ്രയിച്ചിരിക്കും. പല തരാം പോര്‍ട്ട് ഫോളിയോകളെ കുറിച്ച് അക്കാദമിക ലോകം ചര്‍ച്ച ചെയ്യുന്നു. ഷോ കെയ്സ് പോര്‍ട്ട് ഫോളിയോ ആണ് അതില്‍ ഒരിനം. കുട്ടിയുടെ ഉല്‍പ്പന്നങ്ങളില്‍ നിന്നുംഏറ്റവും മികച്ചത് മാത്രം തെരഞ്ഞെടുത്തു സൂക്ഷിക്കും.പൂര്‍ണതയുള്ളവ. അധ്യാപികയും കുട്ടിയുംകൂടിയാലോചിച്ചാണ് ഇനങ്ങള്‍ തീരുമാനിക്കുക. പ്രക്രിയാ പോര്‍ട്ട് ഫോളിയോ -കുട്ടിയുടെ...