
അജയ്യനായ് അജയ് ഒന്നര വര്ഷം മുമ്പാണ് അജയ് നിലമ്പൂരില്‍ നിന്നും ചയ്യോത്തെക്കെത്തിയത് .അച്ഛന്‍ അമ്മ,ചേട്ടന്‍ ,അനിയന്‍ ഇവരടങ്ങുന്നതാണ് അജയിന്റെ കുടുംബം. കാലുകളും കൈകളും ചലിപ്പിക്കാനും ഒന്ന് നിവര്ന്നിരിക്കാനും അജയിന് പരസഹായം അത്യാവശ്യമായിരുന്നു.എന്നിട്ടും ബി.ആര്‍.സി.യിലെ റിസോര്‍സ് അധ്യാപകന്‍ ദിനേശന്റെയും ജസ്നയുടെയും നിര്‍ദേശപ്രകാരം ചയ്യോത്ത് സ്കൂളില്‍ ഏഴാം ക്ലാസ്സില്‍ പ്രവേശനം നേടി. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു. സര്‍വ ശിക്ഷ അഭിയാന്‍ വക വീല്‍ ചെയര്‍ നല്‍കി . വീട്ടിലും സ്കൂളിലും എത്തി അജയിന് ആവശ്യമായ എല്ലാ സൌകര്യങ്ങളും ഒരുക്കാന്‍ റിസോര്‍സ് അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിച്ചു. കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് അജയിനെ വീണ്ടും കണ്ടത്. ബി.ആര്‍.സി. യുടെ ആഭിമുഖ്യത്തില്‍ സങ്കടിപ്പിച്ച സ്നേഹ സംഗമം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ്. അജയ് ഏറെ സന്തോഷവാനാ...