ഡിസംബര്‍ 3 ലോക വികലാംഗ ദിനം .
വ്യത്യസ്ത കഴിവുകളുള്ളവരുടെ ദിനം എന്ന് നമുക്ക് മാറ്റി പറയാം വൈകല്യം ഒരു ശാപമോ അനുഗ്രഹമോ അല്ല .ഒരു അവസ്ഥയാണ്. കാരണങ്ങള്‍ പലത്.അവരും ഈ ഭൂമിയുടെ അവകാശികളാണ് .അവര്‍ക്ക് വേണ്ടത് സഹതാപമല്ല.പരിഗണനയാണ്.വീട്ടില്‍ ,വിദ്യാലയത്തില്‍ ,സമൂഹത്തില്‍ മറ്റുള്ളവരോടൊപ്പം ചേര്‍ന്ന് ജീവിക്കാനുള്ള പരിഗണന.ഈ ദിനത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം .ഒരു കൈത്തങ്ങായി നമ്മളും കൂടെയുണ്ട്
ചിറ്റാരിക്കാല്‍ ബി.ആര്‍ .സി പ്രത്യക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി നടത്ത്തിയ പ്രത്യേക പരിപാടികള്‍ നിങ്ങള്‍ക്കായ് പങ്കുവെക്കുന്നു.
.
മൊബൈല്‍ സ്കൂള്‍ മാസത്തിലൊരിക്കല്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ .ഫിസിയോതെറാപ്പി,സ്പീച്ച്തെറാപ്പി ,കൌണ്സിലിംഗ് സൌകര്യങ്ങള്‍ . കളിമൂലകള്‍ ,സിനിമ .അനുഭവങ്ങള്‍ പങ്കു വെക്കാന്‍ പരസ്പരം സാന്ത്വനമേകാന്‍ രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ വേദി
ഭവന അനുരൂപീകരണ പരിപാടി
വീട്ടില്‍ ഒരുക്കിയ സൌകര്യങ്ങള്‍ -റാമ്പ്,അഡോപ്റ്റ്ട് ടോയലെറ്റ്.
സന്നദ്ധ സംഘടനകളും പ്രാദേശിക ഭരണ സംവിധാനങ്ങളും ഈ വഴിയിലുണ്ടാകുംഎന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നു .
Comments
Post a Comment