പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ബി ആര് സി തല മെഡിക്കല്‍ ക്യാമ്പ്

ചിറ്റാരിക്കാല്‍ ഉപജില്ലയിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ബി ആര് സി തല മെഡിക്കല്‍ ക്യാമ്പ് ജി എല്‍ പി എസ് കുന്നുംകൈയില്‍ വാര്‍ഡ് മെമ്പര്‍ പി ആര് ചാക്കോയുടെ അധ്യക്ഷതയില്‍ വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് കെ ജെ വര്‍ക്കി ഉദ്ഘാടനം ചെയ്തു. ബി പി ഒ സണ്ണി പി കെ സ്വാഗതം പറഞ്ഞു. ഡോ. ടി കെ എസ് കൃഷ്ണന് , ഡോ. ആശ, സി ആര് സി കോര്‍ഡിനേറ്റര്‍ സുരേഷ്കുമാര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സി ആര് സി കോര്‍ഡിനേറ്റര്‍ ജയപ്രസാദ് കെ വി നന്ദിയും അര്‍പ്പിച്ചു