മഞ്ചാടി - ലോക വികലാംഗദിനാചരണം

  ലോക വികലാംഗദിനത്തോടനുബന്ധിച്ച്ചിറ്റാരിക്കാൽ ബി.ആ൪.സി യിലെ ഭിന്നശേഷിയുളള കുട്ടികളുടെയും,രക്ഷിതാക്കളുടെയും ഫെസ്ററായ മഞ്ചാടിയുടെ ഉൽഘാടനം കുന്നുംകൈ ഗവ:എൽ.പി.സ്ക്കൂളിൽ വെച്ച് വാ൪ഡ് മെമ്പ൪ ശ്രീ.പി.ആ൪. ചാക്കൊയുടെ അധ്യക്ഷതയിൽ വെസ്റ്റ്എളേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയ൪ പേഴ്സൺ ശ്രീമതി ഗിരിജ വിജയൻ നി൪വ്വഹിച്ചു. എസ്.എസ്.എയുടെ സാമ്പത്തീക സഹായം വെസ്റ്റ്എളേരി പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയ൪ പേഴ്സൺ ശ്രീമതി ലക്ഷ്മി ഭാസ്കരനും, പതിനഞ്ചാം വാ൪ഡ് മെമ്പ൪ ശ്രീ. കെ.ജയദേവനും നടത്തി. സ്വാഗതം ബി.പി.ഒ. പി.കെ.സണ്ണിയും, മുഖ്യപ്രഭാഷണം ചിറ്റാരിക്കാൽ എ.ഇ.ഒ. ശ്രീ.കെ.കെ.മുഹമ്മദും ആശംസകൾ ശ്രീ.ഒ.എം.ബാലകൃഷ്ണൻ, അലോഷ്യസ് ജോ൪ജ്, ഷേ൪ഷി ഡോമിനിക്   നന്ദിയും അ൪പ്പിച്ചു. കുട്ടികളുടെയും,രക്ഷിതാക്കളുടെയും മത്സരങ്ങളും കലാപരികളും ക്രിസ്തുമസ്സ് ട്രീയും ക്രിസ്തുമസ്സ്  അപ്പൂപ്പനും വേറിട്ട അനുഭവമായിരുന്നു. 


Comments

Popular posts from this blog