ഓളം 6
എളേരിയിലെ വിശേഷങ്ങള്‍
ഇന്ന് എളേരിതട്ട് സ്കൂളില്‍ OSS അവസാന ദിവസം.ഉച്ചക്ക് 2 .30 നു ക്ലാസ് പി ടി എ വിളിച്ചിട്ടുണ്ട് .കുട്ടികളുടെ പോര്‍ട്ട് ഫോളിയോ സൂക്ഷിക്കാന്‍ നിലവില്‍ ഫയലുകള്‍ ഉണ്ട് .ഡിസ്പ്ലേ അല്പം കൂടി മനോഹരമാക്കണം .തലേ ദിവസം കണിയാപുരം മാതൃക പരിചയപ്പെടുത്തി . ആധ്യാപകര്‍ക്ക് പുതിയ സാധ്യതകള്‍ ഇഷ്ടമായി.തയ്ക്കുന്നതിനു ഏര്പ്പാടക്കി.സ്കൂളിലെത്തിയ എനിക്ക് മുന്നില്‍ പുതിയ മാതൃകയില്‍ സഞ്ചികള്‍ ."വലിയ തുക ചെലവയില്ലേ മാഷെ ,എന്തിനാ ഇത്ര ചെലവ്" എന്റെ പ്രതികരണം .ചെലവില്ലെങ്കിലോ -അഗസ്റിന്‍ മാഷുടെ മറുപടി . 'വൈകുന്നേരം തുണിക്കടയില്‍ കയറി.പരിചയമുള്ള കട.കടയുടമയെ ആവശ്യം അറിയിച്ചു..പാന്റ്സിന്റെയൊക്കെ വേസ്റ്റ് വരുന്ന തുണിയുണ്ട് .സഞ്ചിക്ക് നല്ലതാ.കാശൊന്നും തരേണ്ട .എനിക്ക് സന്തോഷമായി.തയ്യല്ക്കാരന് കൊടുക്കുന്ന കാശു മാത്രമേ ചെലവുള്ളൂ" .സഞ്ചികള്‍ ക്ലാസ്സില്‍ മനോഹരമായി തൂക്കിയിട്ടു . ഫയലുകള്‍ അതിലേക്ക്
അനുഭവങ്ങളുടെ പങ്കുവെക്കല്‍ പുതു മാതൃകകള്‍ക്ക് കാരണമാക്കുന്നു
കുട്ടികളുടെ പോര്‍ട്ട്ഫോളിയോ പരിശോധിക്കുന്ന വേളയില്‍ ജോബിന്റെ അമ്മ പറഞ്ചു .' തെറ്റ് തിരുത്തലിന്റെ ശരിയായ രീതി ഇതാണ് .കുറിപ്പില്‍ ആദ്യം രണ്ടു വരി മാത്രം എഴുതിയ എന്റെ കുട്ടി അവസാനം എഴുതിയത് വളരെ മെച്ചം "
ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ കണ്ടും കേട്ടും മനസ്സിലാക്കിയ അമ്മമാര്‍ മനസ്സ് നിറയെ സന്തോഷവുമായാണ് സ്കൂള്‍ വിട്ടുപോയത്.
എളേരിയിലെ വിശേഷങ്ങള്‍ തുടരും
അനൂപ് കല്ലത്ത്
anukalath @gmail .com
അനൂപ് കല്ലത്ത്
anukalath @gmail .com





ആശംസകൾ
ReplyDeleteസൂക്ഷ്മമായ വിലയിരുത്തല്‍ .ചാരുതയാര്‍ന്ന അവതരണം. കുഞ്ഞോളങ്ങള്‍ വിദ്യാഭ്യാസ ബ്ലോഗ് രംഗത്ത് വഴിത്തിരിവ് സൃഷ്ടിക്കുന്നു.
ReplyDelete