ഓളം മൂന്ന്

കൂട്ടായ്മയുടെ പുതിയ പാഠങ്ങള്‍ തീര്‍ത്ത് കൂവാറ്റിയിലെ അമ്മമാര്‍
                                                                                                               
                                                                                     
                                                                                       


        എന്റെ മക്കള്‍ പഠിക്കുന്ന വിദ്യാലയം  അത് ആകര്‍ഷകമാകണം .അവിടെ കുട്ടിക്ക് പഠിക്കാന്‍ 
എല്ലാ സൌകര്യങ്ങളും ഉണ്ടാകണം .എല്ലാ അമ്മമാരുടെയും ആഗ്രഹമാണിത് .സ്കൂളിലെ ഔഷദ തോട്ടം 
ഒന്നുകൂടി മനോഹരമാക്കണം .പുല്ലും കടുമൊക്കെ പറിച്ചു കളഞ്ഞ്‌ പുതിയ ഔഷദ ചെടികള്‍ വച്ച് പിടിപ്പിക്കണം . GUPS ചമാക്കുഴി കൂവാറ്റി   പ്രധാമാധ്യപിക കാര്യം MPTA യോഗത്തില്‍ അവതരിപ്പിച്ചു .നമ്മുടെ  മക്കളുടെ കാര്യമല്ലേ ..
നമ്മളല്ലാതെ പിന്നാരാ  ചെയ്ക .ഇന്ന് തന്നെ അവര്‍ തീരുമാനിച്ചു .യോഗത്തിനു ശേഷം അവര്‍ തോട്ടം കല പറിച്ചു വൃത്തിയാക്കി .മണ്ണ് കൊണ്ട് വന്നു ചെടികള്‍ക്ക് ചുറ്റുമിട്ടു .സ്കൂളിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും 
ഈ കൂട്ടായ്മ ഉണ്ട് .ഇത് കൂവാറ്റിയിലെ മാത്രം വിശേഷമല്ല .നമ്മുടെ പോതുവിദ്യലയങ്ങളില്‍  പലയിടത്തും  ഇത് കാണാം .അധ്യാപക രക്ഷകര്തൃ ബന്ധം ഊട്ടി ഉറപ്പിച് ഈ കൂട്ടായ്മ നയിക്കാന്‍ നമുക്കാവണം

Comments