Posts

Showing posts from October, 2010

ഓളം പതിനൊന്ന്

Image
ഉച്ചയൂണിന്റെ പുതിയ പാഠങ്ങള്‍       ഹയര്‍ സെക്കന്ററി സ്കൂള്‍ ചായ്യോത്ത് നന്മകള്‍ ഏറെയുള്ള ഒരു ഗ്രാമീണ വിദ്യാലയം . ഒന്ന് മുതല്‍ ഹയര്‍ സെക്കന്ററി ക്ലാസ്സ് വരെ 1750 നടുത്ത് കുട്ടികള്‍ .എട്ടാം ക്ലാസ് വരെ മാത്രമേ സര്‍ക്കാര്‍ വക ഉച്ച ഭക്ഷണം ഉള്ളു .  ഉച്ച ഭക്ഷണം കഴിക്കാതെ പട്ടിണി കിടക്കുന്ന ചില കുട്ടികള്‍  (8 -12 ) അധ്യാപകരുടെ ശ്രദ്ധയില്‍ പെട്ടു.കാര്യം പി.ടി.എ യില്‍ ചര്‍ച്ചക്ക് വന്നു .എല്ലാവരും കൂട്ടി തീരുമാനിച്ചു .ആവശ്യമുള്ള എല്ലാ കുട്ടികള്‍ക്കും ഭക്ഷണം നല്‍കണം .സാമ്പാറും ചോറും  ഇത് ഉച്ച പട്ടിനിക്കാരില്ലാത്ത പൊതു വിദ്യാലയം .കൊച്ചു കാര്യമെങ്കിലും ഏറെ മഹത്തരം.

ഓളം 10

Image
2010 ഒക്ടോബര്‍ 2 -8  ഗ്രാമ ശുചിത്വ വികസന വാരം  വീട് , വിദ്യാലയം, പരിസരം  ശുചിത്വത്തിന്റെ പുതിയ പാഠങ്ങള്‍ തീര്‍ത്ത് നമുക്കും ഈ കൂട്ടായ്മയില്‍ പങ്ക് ചേരാം . ശുചിത്വ വിദ്യാലയം ഒരു സ്വപ്നമല്ല .സ്കൂളുകളില്‍ ശുചിത്വ സേനകള്‍ രൂപികരിച്ച് 'തെളിമ ' പ്രവര്‍ത്തനങ്ങള്‍ താല്പര്യപൂര്‍വ്വം നടപ്പിലാക്കി പുതിയ മാതൃകകള്‍ തീര്‍ക്കാന്‍ നമുക്ക് ഒന്നായ്‌ മുന്നേറാം . വ്യക്തി ശുചിത്വത്തില്‍ നിന്നും തുടങ്ങാം . വൃത്തിയും വെടിപ്പുമുള്ള ക്ലാസ് മുറികള്‍ ,വിദ്യലയന്തരീക്ഷം -ശുചിത്വ വാരത്തില്‍ ഇതാണ് നമ്മുടെ  ലക്‌ഷ്യം  പ്ലസ്ടിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ട് മാത്രമേ നമുക്ക് ലക്‌ഷ്യം നേടാന്‍ കഴിയൂ. പ്ലാസ്റ്റിക്‌ ഫ്രീ ക്യാമ്പസ്‌ ,എല്ലാവരും മഷി പേന ഉപയോഗിക്കുന്ന വിദ്യാലയം മാതൃകകള്‍ നമുക്ക് മുന്നിലുണ്ട് . മാലിന്യ സംസ്കരണം  ഒരു സംസ്കാരമാക്കുക  എന്ന സന്ദേശവുമായി കിനനൂര്‍ -കരിന്തളം പഞ്ചായത്തിലെ കുട്ടികള്‍ അവതരിപ്പിച്ച കലാജാഥ (2009 - 10 ) ദൃശ്യങ്ങളിലൂടെ ... ശുചിത്വ വാരത്തില്‍ ഒരു വിദ്യാലയത്തെ പരിചയപ്പെടാം ശുചിത്വം ഇവിടെ കുട്ടികളുടെ ദൈനം ദിന പാഠം . സ്കൂളില്‍ അധികാര വികേന്ദ്രീകരനത്തിന്റെ മാതൃക സൃഷ്ടിക്കുന്ന