ഓളം 10

2010 ഒക്ടോബര്‍ 2 -8 
ഗ്രാമ ശുചിത്വ വികസന വാരം 
വീട് , വിദ്യാലയം, പരിസരം  ശുചിത്വത്തിന്റെ പുതിയ പാഠങ്ങള്‍ തീര്‍ത്ത് നമുക്കും ഈ കൂട്ടായ്മയില്‍ പങ്ക് ചേരാം .
ശുചിത്വ വിദ്യാലയം ഒരു സ്വപ്നമല്ല .സ്കൂളുകളില്‍ ശുചിത്വ സേനകള്‍ രൂപികരിച്ച് 'തെളിമ ' പ്രവര്‍ത്തനങ്ങള്‍ താല്പര്യപൂര്‍വ്വം നടപ്പിലാക്കി പുതിയ മാതൃകകള്‍ തീര്‍ക്കാന്‍ നമുക്ക് ഒന്നായ്‌ മുന്നേറാം . വ്യക്തി ശുചിത്വത്തില്‍ നിന്നും തുടങ്ങാം . വൃത്തിയും വെടിപ്പുമുള്ള ക്ലാസ് മുറികള്‍ ,വിദ്യലയന്തരീക്ഷം -ശുചിത്വ വാരത്തില്‍ ഇതാണ് നമ്മുടെ  ലക്‌ഷ്യം 
പ്ലസ്ടിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ട് മാത്രമേ നമുക്ക് ലക്‌ഷ്യം നേടാന്‍ കഴിയൂ. പ്ലാസ്റ്റിക്‌ ഫ്രീ ക്യാമ്പസ്‌ ,എല്ലാവരും മഷി പേന ഉപയോഗിക്കുന്ന വിദ്യാലയം മാതൃകകള്‍ നമുക്ക് മുന്നിലുണ്ട് .
മാലിന്യ സംസ്കരണം  ഒരു സംസ്കാരമാക്കുക  എന്ന സന്ദേശവുമായി കിനനൂര്‍ -കരിന്തളം പഞ്ചായത്തിലെ കുട്ടികള്‍ അവതരിപ്പിച്ച കലാജാഥ (2009 - 10 ) ദൃശ്യങ്ങളിലൂടെ ...
ശുചിത്വ വാരത്തില്‍ ഒരു വിദ്യാലയത്തെ പരിചയപ്പെടാം
ശുചിത്വം ഇവിടെ കുട്ടികളുടെ ദൈനം ദിന പാഠം.

സ്കൂളില്‍ അധികാര വികേന്ദ്രീകരനത്തിന്റെ മാതൃക സൃഷ്ടിക്കുന്ന വിദ്യാലയമാണ് തിരുവനന്ത പുരം ജീല്ലയിലെ അയിലം സര്‍കാര്‍ ഗവ യു പി സ്കൂള്‍.ഒത്തിരി വിശേഷങ്ങള്‍ പങ്കു വെക്കാനുണ്ട്.ഇപ്പോള്‍ ഒരു കാര്യം മാത്രം.
ശുചിത്വം ഇവിടെ കുട്ടികളുടെ ദൈനം ദിന പാഠം.
കുട്ടികളില്‍ നിന്നും ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ മാരെ തെരഞ്ഞെടുത്തിട്ടുണ്ട്.
അവര്‍ മാസം തോറും മാറും.
എന്താണ് ഇവരുടെ ജോലി?
ശുചിത്വത്തിന് ഒന്‍പതു മേഖലകള്‍ നിശ്ചയിച്ചിട്ടുണ്ട്.
ഓരോ ക്ലാസിന്റെ മുമ്പിലും ക്ലിപ്പ് ബോര്‍ഡില്‍ ഒരു ചെക്ക് ലിസ്റ്റും.

ഓരോ ദിവസവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ക്ലാസ് പരിശോധിച്ച് സ്കോര്‍ നല്‍കും.ഒരു മേഖലയ്ക്കു പരമാവധി പത്ത് വരെ നല്‍കാം.വ്യക്തി ശുചിത്വം അതതു ക്ലാസ് അധ്യാപകര്‍ വിലയിരുത്തി സ്കോര്‍ നല്‍കും.
ഓരോ ദിവസവും ക്ലാസിനു കിട്ടിയ സ്കോര്‍ പരസ്യമാണ്.ഓരോ മാസത്തെയും സ്കോര്‍ പരിഗണിച്ചു ക്ലാസുകള്‍ക്ക് റോളിംഗ് ട്രോഫി നല്‍കും.
വൃത്തി വിളങ്ങാന്‍ കുട്ടികളുടെ മുന്‍കൈ.
അയിലം സ്കൂള്‍ --
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം , സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ നല്‍കിയ അവാര്‍ഡ് , മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് ..ഇങ്ങനെ പുരസ്കാരങ്ങളുടെ വലിയൊരു പട്ടിക സ്വന്തമാക്കിയത് വിദ്യാലയത്തെ കുറിച്ചുള്ള പുതിയ സങ്കല്‍പം ഉള്ളത് കൊണ്ടാണ്.
എല്ലാ അധ്യാപകരും കമ്പ്യൂട്ടര്‍ പരിജ്ഞാനം നേടിയതും കുട്ടികള്‍ക്ക് വേണ്ടി.(അവരെ പഠിപ്പിക്കാനും അവരുടെ നേട്ടങ്ങള്‍ രേഖപ്പെടുത്താനും സ്കൂള്‍ അനുഭവങ്ങളുടെ ഡോക്കുമെന്റെഷനും.)
കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷമായി ഡിവിഷന്‍ ഫാള്‍ ഇല്ലാത്ത സ്കൂള്‍ എന്നാണു അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്...
കൊച്ചുകൊച്ചു കാര്യങ്ങള്‍. ആര്‍ക്കും ചെയ്യാവുന്നത്. അതാണ്‌ അയിലം മാതൃക.

കടപ്പാട്:  ചൂണ്ടുവിരല്‍

Comments

Popular posts from this blog