ബി.ആര്‍.സി തല സെമിനാര്‍ 
ചിറ്റാരിക്കാല്‍ ബി.ആര്‍. സി. തലത്തില്‍ പുതിയ പാഠ്യപദ്ധതിയെക്കുറിച്ചും ഗണിതശാസ്ത്ര  പാഠപുസ്തകങ്ങളെക്കുറിച്ചും   05-07-2014 ശനിയാഴ്ച സെമിനാര്‍ സംഘടിപ്പിച്ചു.

ബി. ആര്‍. സി തലത്തില്‍ നടത്തിയ സെമിനാര്‍ ചിറ്റാരിക്കാല്‍ എ.ഇ.ഒ ശ്രീമതി ജാനകി സി ഉദ്ഘാടനം ചെയ്തു. ചിറ്റാരിക്കാല്‍ ഉപജില്ല എച്ച്. എം ഫോറം കണ്‍വീനര്‍ ശ്രീ. തോമസ് കെ.ജെ. അദ്ധ്യക്ഷനായിരുന്നു. ബി.പി.ഒ ശ്രീ. പി.കെ സണ്ണി സ്വാഗതം പറഞ്ഞു. ട്രെയിനര്‍ ശ്രീ. അലോഷ്യസ് ജോര്‍ജ്ജ് പ്രബന്ധം അവതരിപ്പിച്ചു. സി. ആര്‍.സി കോര്‍ഡിനേറ്റര്‍ ശ്രീമതി ജിന്‍സി മാത്യു നന്ദി പറഞ്ഞു.


സ്വാഗതം ബി.പി.ഒ ശ്രീ. പി.കെ സണ്ണി

ചിറ്റാരിക്കാല്‍ ഉപജില്ല  എച്ച്. എം ഫോറം കണ്‍വീനര്‍ ശ്രീ. തോമസ് കെ.ജെ.

ഉദ്ഘാടനം
ചിറ്റാരിക്കാല്‍ എ.ഇ.ഒ ശ്രീമതി ജാനകി സി

പ്രബന്ധം അവതരിപ്പിച്ച
ട്രെയിനര്‍ ശ്രീ. അലോഷ്യസ് ജോര്‍ജ്ജ്.

                            
                 
 പുതിയ പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത്


കേരള സ്കൂള്കരിക്കുലം എന്നതാണ്  പുതിയ പാഠ്യപദ്ധതി. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് കുട്ടികള്ക്ക് വിദ്യാലയങ്ങളില്ലഭ്യത, സംരക്ഷണം, പങ്കാളിത്തം എന്നീ മൂന്ന് അടിസ്ഥാന അവകാശങ്ങള്ലഭിക്കുമാറാണ് പുതിയ പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കുട്ടിയാണ് പഠനത്തിന്റെ കേന്ദ്രബിന്ദു. അവരിലെ വൈവിധ്യങ്ങള്കണ്ടുകൊണ്ടു വേണം പഠനപ്രക്രിയ ആസൂത്രണം ചെയ്യാന്.ബൂദ്ധിപരമായി വിഭിന്നരും,ശാരീരികമായി വിഭിന്നരും, വൈകാരികമായി വ്യത്യസ്ഥരുമാണ് കുട്ടികള്. ഇത്തരം കുട്ടികള്ക്ക് പ്രത്യക പരിഗണന നല്കികൊണ്ടാണ് പുതിയ പാഠ്യപദ്ധതി മുന്നോട്ട് വന്നിരിക്കുന്നത്.
       
                  ഗണിതശാസ്ത്രപഠനം ചിന്തയെ തെളിമയുള്ളതാക്കുകയും വസ്തുതകളെ ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിനു സഹായിക്കുകയും ചെയ്യുന്നു. മറ്റ് വിഷങ്ങളുടെ പഠനത്തില്  ഗണിതം അവഭാജ്യ
ഘടകമായി മാറുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗണിതപഠനം ദൈനംദിന ജീവിത പ്രശ്നങ്ങളെ പരിഹരിക്കാന്കഴിയുന്നതരത്തിലായിരിക്കണം. ഗണിതപഠനത്തില്യുക്തി ചിന്തയ്ക്ക് പ്രാധാന്യം നല്കിയി
രിക്കുന്നു. അര്ത്ഥപൂര്ണ്ണമായ ആശയരൂപീകരണത്തിലൂടെ കുട്ടികളുടെ യുക്തി ചിന്തയെവികസിപ്പക്കുകയെന്ന ഗണിതസമീപനമാണ് നാം സ്വികരിച്ചിട്ടുള്ളത്.പ്രയാസമനുഭവപ്പെടുന്ന വിഷയം എന്ന ദുഷ്പ്പേര് ഇതിനു
ള്ളതിനാല്പ്രവര്ത്തനങ്ങളിലൂടെയും കളികളിലൂടെയുമാണ് പഠനം മുന്നോട്ട് പോകേണ്ടത്. ഇതിനായി ഒന്നാംക്ലാസ്സുമുതല്ഗണിതം യുക്തിസഹമായി പഠിപ്പിക്കണം എന്ന ആശയം പാഠ്യപദ്ധതി മുന്നോട്ട് വച്ചിരിക്കുന്നു. അതുകൊണ്ട് പ്രത്യേകപാഠപുസ്തകങ്ങളില്ലാതിരുന്ന ഒന്നിലും രണ്ടിലും പ്രത്യക പാഠപുസ്കങ്ങള്ആരംഭിച്ചിരിക്കുന്നു.

                  ഗണിതപഠനത്തിന്റെ അവതരണത്തില്മാറ്റങ്ങള്വരുത്തിയിട്ടുണ്ട്. ഏഴാം ക്ലാസ്സിലെ സമാന്തരവരകള്,ബീജഗണിതവുമായി ബന്ധപ്പെട്ട യൂണിറ്റുകള്,സമചതുരങ്ങളും മട്ടത്രികോണങ്ങളും, അംശബന്ധം, ത്രികോണനിര്മ്മിതി, തുടങ്ങിയ യൂണിറ്റുകളുടെ അവതരണരീതിയില്മാറ്റം വരുത്തിയിട്ടുണ്ട്.
                 
                  ആറാം ക്ലാസ്സില്ഇപ്പോള്കൈകാര്യം ചെയ്യുന്ന ശതമാനത്തിന്റെ പ്രയോഗങ്ങള്ഏഴാം ക്ലാസ്സിലേയ്ക്ക് മാറ്റി. രേഖീയജോടി, എതിര്കോണുകള്എന്നീ ആശയങ്ങള്ആറാം ക്ലാസ്സിലേയ്ക്ക് മാറ്റി. അതിന്റെ ഭാഗമായി ആദ്യ രണ്ട് വര്ഷങ്ങളില് യൂണിറ്റുകള്ബ്രിഡ്ജിംഗ് മെറ്റീരിയലായി ഏഴാം ക്ലാസ്സില്ചേര്ത്തിട്ടുണ്ട്.കൂട്ടുപലിശ എന്ന ആശയം എട്ടാം ക്ലാസ്സിലെയ്ക്ക് മാറ്റി.

                  അഞ്ചാം തരത്തില്ഭിന്നസംഖ്യ, സംഖ്യകള്ക്കുള്ളില്എന്നീ യൂണിറ്റുകളുടെ അവതരണരീതിയില്മാറ്റം വരുത്തി. ഭിന്നസംഖ്യകളുടെ സങ്കലനം, വ്യവകലനം എന്നിവ അഞ്ചില്ഉള്പ്പെടുത്തിയിരിക്കുന്നു. ദശാംശസംഖ്യകള്ആറാംക്ലാസ്സിലേയ്ക്ക് മാറ്റി.അഞ്ചില്ദത്തവിശകലനത്തിന് ഒരു ഭാഗം ചേര്ത്തിരിക്കുന്നു.
                 
                  ആമുഖമായി ഇത്രയും കാര്യങ്ങള്പറഞ്ഞുകൊണ്ടാണ് സെമിനാര്ആരംഭിച്ചത്. തുടര്ന്ന് ഓരോക്ലാസ്സിലെയും ഗണിതശാസ്ത്രപുസ്തകങ്ങല്പ്രത്യേമായി എടുത്ത് ചര്ച്ച ചെയ്തു. ഓരോ ക്ലാസ്സിലെയും പഠനനേട്ടങ്ങള്, ആശയങ്ങള്, പഠനപ്രക്രിയകള്വിലയിരുത്തല്സാധ്യതകള്, കലാകായിക
വിദ്യാഭ്യാസം, ജീവിത നൈപുണികള്,മൂല്യങ്ങള്മനോഭാവങ്ങള്എന്നിവയെ അടിസ്ഥാനമാക്കി വിശദമായ പ്രബന്ധം അവതരിപ്പിച്ചു. തുടര്ന്ന്  വിശദമായ ചര്ച്ച നടന്നു. ഒരു മണിയോടെ സെമിനാര്അവസാനിച്ചു.

 

Comments

Popular posts from this blog