1999 july 26 കാര്‍ഗില്‍ വിജയദിനം
നാളെ കാര്‍ഗില്‍ വിജയദിനം- 1999 july 26 .. ഭാരതമാതാവിന്റെ തിരുനെറ്റിയില്‍ മുറിവിന്റെ സിന്ദൂര കുറിയായി കാശ്മീര്‍..... ജന്മനാടിന്റെ അതിരുകള്‍ കാക്കാനുള്ള പോരാട്ടത്തില്‍ പ്രാണം വെടിഞ്ഞ ധീരയോദ്ധാക്കളുടെ സ്മരണകള്‍ ജ്വലിക്കുന്ന ഭൂമി.... പിറന്ന മണ്ണില്‍ നിന്നും പ്രിയജനങ്ങളില്‍ നിന്നും ഏറെ അകലെ കാലഭേദങ്ങള്‍ കരുണയില്ലാതെ വേഷപകര്ച്ചയാടുന്ന മണ്ണില്‍ കണ്ണ് ചിമ്മാതെ കാവല്‍ നില്‍ക്കുന്ന നമ്മുടെ പടയാളികളെ മറന്നു പോകുന്നുണ്ടോ നാം പലപ്പോഴും... ഇതൊരു ഓര്‍മ്മപെടുതലാണോ...?? രൂപഭാവങ്ങള്‍ മാറ്റി ശത്രു നിരന്തര യുദ്ധത്തിലാണ്... ചെറിയൊരു പിഴവിന്റെ സുഷിരങ്ങള്‍ തുറന്കങ്ങലാക്കി നുഴഞ്ഞു കയറാന്‍ നടത്തുന്ന അവന്റെ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിച്ച് നമ്മുടെ സഹോദരങ്ങള്‍ വര്‍ണ്ണഭാഷവൈവിധ്യങ്ങള്‍ മറന്നു ഇന്ത്യ എന്ന ഒരു വികാരമായി ശക്തിയുടെ കൊടുങ്കാറ്റായി നമുക്കുവേണ്ടി യുദ്ധഭൂമിയിലാണ്.. അവിടെ നിന്നും അവര്‍ നമ്മോടു പറയുന്നത് ഇങ്ങനെയാണ്... "നിങ്ങള്‍ ധൈര്യമായി ഉറങ്ങിക്കോള്ളൂ.... ഞാന്‍ ഇവിടെ ഉണര്‍ന്നിരിക്കുന്നു.." നമുക്ക് നന്ദിയോടെ സ്മരിക്കാം ആ വീരയോദ്ധാക്കളെ....