Posts

Showing posts from December, 2015

ലോക വികലാംഗ ദിനാചരണം

Image
ചിറ്റാരിക്കാല്‍ ബി ആര്‍ സിയുടെ  ആഭിമുഖ്യത്തില്‍ ലോക വികലാംഗ ദിനാചരണം  ഉപജില്ലയിലെ പ്രത്യേക  പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കൊപ്പം ആഘോഷിച്ചു. ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസര്‍  ശ്രീ പി കെ സണ്ണി സ്വാഗതം പറഞ്ഞു . ബി ആര്‍ പി ജെസ്ന ഡോമിനിക്കിന്റെ   അധ്യക്ഷതയില്‍ പരപ്പബ്ലോക്ക്‌ പഞ്ചായത്ത്‌  അംഗം  ശ്രീമതി രാധ വിജയന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി വിവിധ തരം മത്സരങ്ങളും ഉണ്ടായിരുന്നു. കുട്ടികള്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു . സി ആര്‍ സി കോര്‍ഡിനേറ്റര്‍ ശ്രീ സുരേഷ് കുമാര്‍  നന്ദി അര്‍പ്പിച്ചു